ഞായറാഴ്ചകളിലെ പരീക്ഷകൾ : പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപത
ഇരിങ്ങാലക്കുട: ഞായറാഴ്ചകളിൽ കെ-ടെറ്റ് പരീക്ഷ, ഇന്റർവ്യൂകൾ, മറ്റ് പൊതുപരീക്ഷകൾ എന്നിവ നടത്തപ്പെടുന്നത് ഒഴിവാക്കണമെന്ന് ഇരിങ്ങാലക്കുട രൂപത ഏകോപനസമിതിയോഗം ആവശ്യപ്പെട്ടു. ഞായറാഴ്ചകളിലെ പരീക്ഷകളും ഇന്റർവ്യൂകളും ക്രൈസ്തവരെ സംബന്ധിച്ച് പ്രയാസമുളവാക്കുന്നതാണ്. വിശുദ്ധ കുർബാനയും സൺഡേ ക്ലാസുകളും മറ്റ് മതപരമായ ചടങ്ങുകളും നടക്കുന്നത് ഈ ദിവസങ്ങളിലാണ്. ഞായറാഴ്ച നടക്കുന്ന പരീക്ഷകൾക്കെതിരെ രൂപത ഏകോപനസമിതി പ്രതിഷേധം രേഖപ്പെടുത്തി.
യോഗത്തിൽ ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾമാരായ ജോയ് പാലിയേക്കര, ജോസ് മഞ്ഞളി, ജോസ് മാളിയേക്കൽ, ഫാ. ജോയൽ ചെറുവത്തൂർ, പിന്റോ ചക്കാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
Leave A Comment