കെപിസിസി ട്രഷറര്‍ വി.പ്രതാപചന്ദ്രന് അന്തരിച്ചു
തിരുവനന്തപുരം: കെപിസിസി ട്രഷറര്‍ വി.പ്രതാപചന്ദ്രന് (73) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം വഞ്ചിയൂരിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് നടത്തും.
മുന്‍ കെപിസിസി പ്രസിഡന്റ് വരദരാജന് നായരുടെ മകനാണ് പ്രതാപചന്ദ്രന്. കെഎസ്യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആയിട്ടാണ് തുടക്കം. ദീര്‍ഘനാള്‍ പത്രപ്രവര്‍ത്തനരംഗത്തും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Leave A Comment