ഗുരുവായൂരിൽ കുചേല ദിനം ഇന്ന്
ഗുരുവായൂർ : ദേവസ്വത്തിന്റെ നേതൃത്വത്തിൽ കുചേല ദിനം ഇന്ന് ആഘോഷിക്കും. ധനു മാസത്തിലെ ആദ്യ ബുധനാഴ്ചയാണു കുചേലദിനമായി ആഘോഷിക്കുന്നത്. അവിൽ നിവേദ്യമാണ് കുചേല ദിനത്തിലെ പ്രധാന വഴിപാട്. ഇതിനകം 1.50 ലക്ഷത്തിന്റെ അവിൽ വഴിപാട് ഓണ്‍ ലൈനിലൂടെ ഭക്തർ ശീട്ടാക്കി. ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിലൂടെയും ഭക്തർ അവിൽ ശീട്ടാക്കിയിട്ടുണ്ട്.
332640 രൂപയുടെ അവിൽ നിവേദ്യമാണു തയാറാക്കുന്നത്. നാളികേരം, ശർക്കര, നെയ്യ്, ചുക്ക്, ജീരകം എന്നിവയാൽ കുഴച്ച അവിൽ പന്തീരടി പൂജയ്ക്കും അത്താഴ പൂജയ്ക്കും ശ്രീ ഗുരുവായൂരപ്പനു നിവേദിക്കും. കൂടാതെ അവിൽ, പഴം, ശർക്കര തുടങ്ങിയവ ഭക്തർക്ക് നേരിട്ടുകൊണ്ടുവന്ന് നിവേദിക്കുന്നതിനുള്ള സംവിധാനവും ദേവസ്വം ഏർപ്പാടു ചെയ്തിട്ടുണ്ട്. മേല്പത്തൂർ ഒാഡിറ്റോറിയത്തിൽ കലാമണ്ഡലം നീലകണ്ഠൻ നന്പീശന്റെ സ്മരണയ്ക്കായി രാവിലെ മുതൽ കഥകളി ഗായകർ കുചേലവൃത്തം പദങ്ങൾ ആലപിക്കും. രാത്രി ഡോ. സഭാപതിയുടെ വഴിപാടായി കുചേലവൃത്തം കഥകളിയും ഉണ്ടാകും.
Leave A Comment