62,636 കോടിയുടെ വായ്പയും 1,03,106 കോടിയുടെ നിക്ഷേപവും കൈവരിച്ച് തൃശൂരിലെ ബാങ്കുകൾ
തൃശൂർ: ജില്ലയിലെ ബാങ്കുകൾ 62,636 കോടിയുടെ വായ്പയും 1,03,106 കോടിയുടെ നിക്ഷേപവും കൈവരിച്ചതായി ദാസ് ഹോട്ടലിൽ നടന്ന ബാങ്കിംഗ് അവലോകന സമിതി യോഗം.പ്രാഥമിക മേഖലയിൽ 65.01 ശതമാനവും ദ്വിതീയ മേഖലയിൽ 41.14 ശതമാനവും ത്രിതീയ മേഖലയിൽ 24.28 ശതമാനവുമാണ് ബാങ്കുകൾ നേട്ടം കൈവരിച്ചത്. ലീഡ് ബാങ്ക് മാനേജർ എസ്. മോഹനചന്ദ്രൻ അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ വികസന കമ്മീഷണർ ശിഖ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ആർബിഐ അസിസ്റ്റന്റ് ജനറൽ മാനേജർ എം. മുരളീകൃഷ്ണ ജില്ലയിലെ ബാങ്കുകളുടെ പ്രവർത്തനങ്ങളെ വിലയിരുത്തി. കാർഷിക രംഗത്തെ വളർച്ചയും വ്യാവസായിക രംഗത്തെ തളർച്ചയും സംബന്ധിച്ച് നബാർഡ് എജിഎം സെബിൻ ആന്റണി യോഗത്തിൽ പറഞ്ഞു. കാനറാ ബാങ്ക് തൃശൂർ റീജണൽ മേധാവി രാജേഷ് കെഎസ്എംഎസ്എംഇ മേഖലയിൽ കൂടുതൽ വായ്പകൾ അനുവദിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി. ലീഡ് ബാങ്ക് സീനിയർ മാനേജർ ഇ.കെ. പ്രവീൺകുമാർ നന്ദി പറഞ്ഞു.
Leave A Comment