ജില്ലാ വാർത്ത

പാഴ് തുണിയിൽ ക്രിസ്‌മസ് ട്രീ

അങ്കമാലി : പാഴ്ത്തുണികളിൽ നിന്നും ക്രി‌സ്‌മസ് ട്രീ ഒരുക്കി അങ്കമാലി സെയ്ന്റ് ജോസഫ്‌സ് ഹൈസ്കൂൾ. അധ്യാപികയായ സീന രാജുവിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും ചേർന്നാണ് ക്രിസ്‍‌മസ് ട്രീ ഒരുക്കിയത്.

വീടുകളിൽനിന്നും കുട്ടികൾ ശേഖരിച്ച പഴയ തുണികൾ ഉപയോഗിച്ചാണ് 17 അടിയോളം ഉയരമുള്ള ക്രിസ്‌മസ് ട്രീയുടെ നിർമാണം പൂർത്തീകരിച്ചത്. വസ്തുക്കളുടെ പുനരുപയോഗ സാധ്യത പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാഴ്ത്തുണികളിൽനിന്നും ക്രിസ്‌മസ് ട്രീ ഒരുക്കിയത്.

Leave A Comment