അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റിയുടെ 2023-ലെ യോഗം മുംബൈയിൽ

അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റി അംഗ രാജ്യങ്ങളുടെ പൊതുയോഗമാണ് ഐഒസി സെഷൻ. ഇത് IOC യുടെ ഏറ്റവും ഉന്നതമായ കൂടിച്ചേരലാണ്. ഈ യോഗത്തിൽവെച്ചാണ് ഒളിംപിക്സ് വേദി ഉൾപ്പടെയുള്ള സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നത്.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ 2023-ലെ യോഗത്തിന് മുംബൈ (Mumbai) ആതിഥേയത്വം വഹിക്കും. ഐഒസി സെഷൻ 2022ൽ വോട്ടിംഗിലൂടെയാണ് മുംബൈയെ അടുത്തെ യോഗത്തിനുള്ള ആതിഥേയ നഗരമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മൊത്തം 82 ഐഒസി അംഗങ്ങൾ വോട്ടുചെയ്യാൻ യോഗ്യരായിരുന്നു, അതിൽ 6 പേർ വിട്ടുനിൽക്കാൻ വോട്ട് ചെയ്തു, 75 അംഗങ്ങൾ മുംബൈയ്ക്ക് അനുകൂലമായി വോട്ട് ചെയ്തു. അടുത്ത ഐഒസി സെഷന്റെ ആതിഥേയത്വത്തിനായി മുംബൈയ്‌ക്കെതിരെ ഒരു വോട്ട് മാത്രമാണ് ലഭിച്ചത്.

Leave A Comment