അന്തര്‍ദേശീയം

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ആശുപത്രിയില്‍; വിഷം ഉള്ളില്‍ച്ചെന്നെന്ന് റിപ്പോര്‍ട്ട്‌

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ദാവൂദ് പാക്കിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിലാണുള്ളത്. വിഷം ഉള്ളില്‍ച്ചെന്നുവെന്നാണ് സൂചന. ദാവൂദിന് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളും ശ്രമിക്കുന്നുണ്ട്. റോ അടക്കമുള്ളവര്‍ ജാഗ്രതയിലാണ്. 

ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 65കാരനായ ദാവൂദ് ഇബ്രാഹിം, ഇന്ത്യന്‍ ഏജന്‍സികള്‍ തേടുന്ന ഏറ്റവും വലിയ കുറ്റവാളികളിലൊരാളാണ്. വര്‍ഷങ്ങളായി പാക്കിസ്ഥാനിലെ കറാച്ചിയിലാണ് ദാവൂദ് കഴിയുന്നത്.

Leave A Comment