അന്തര്‍ദേശീയം

അമേരിക്കയിലെ പോസ്റ്റ് ഓഫിസിൽ‌ മലയാളിയെ വെടിവച്ച് കൊലപ്പെടുത്തി; പ്രതി പിടിയിൽ

മിനസോട്ട: അമേരിക്കയിൽ മലയാളിയായ റോയ് വർഗീസ് (50) വെടിയേറ്റ് കൊല്ലപ്പെട്ടതിൽ പ്രതി ടെവാബെ സെമു ഗെറ്റാച്യൂവെ (28) പൊലീസ് പിടിയിലായി. ഞായറാഴ്ച വൈകുന്നേരം 3 മണിയോടെ സെന്‍റ് പോൾ നഗരത്തിലെ ​ഐ –35 ഇ ഹൈവേയ്ക്ക് സമീപമുള്ള വെസ്റ്റ് 7-ാം സ്ട്രീറ്റിലുള്ള പോസ്റ്റ് ഓഫിസിൽ ജോലി ചെയ്യുന്നതിനിടെയാണ് റോയ് വർഗീസ് കൊല്ലപ്പെട്ടത്.

കൊലപാതകം നടന്ന പോസ്റ്റ് ഓഫിസിൽ നിന്ന് ഒരു കിലോമീറ്റർ അകലെ നിന്നാണ് പ്രതിയെ പിടികൂടിയത്.2021-ൽ മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഹ്യൂമൻ റിസോഴ്‌സ് ഡയറക്ടറെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുണ്ട്. ഇയാൾക്കെതിരെ മുൻപും വിവിധ കേസുകൾ ഉള്ളതായിട്ടാണ് വിവരം.

Leave A Comment