സ്കൂൾ ബസ്സിനുള്ളിൽ ഉറങ്ങിപ്പോയി, പിറന്നാൾ ദിനത്തിൽ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം
കടുത്ത ചൂടിനെ തുടര്‍ന്ന് ഖത്തറില്‍ മലയാളിയായ നാല് വയസുകാരി മരിച്ചു. ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകള്‍ മിന്‍സയാണ് ദാരുണമായി മരിച്ചത്.പിറന്നാള്‍ ദിനത്തില്‍ സ്കൂള്‍ ബസിനുള്ളില്‍ കുട്ടി ഉറങ്ങിപ്പോയിരുന്നു. ദോഹ അല്‍വക്രയിലെ ദ് സ്പ്രിങ്ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെജി വണ്‍ വിദ്യാര്‍ത്ഥിനിയാണ് മിന്‍സ.
രാവിലെ സ്കൂള്‍ ബസില്‍ പോയ കുട്ടി ബസിനുള്ളില്‍ സീറ്റില്‍ ഉറങ്ങിപ്പോയതിനാല്‍ ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടില്ല. കുട്ടികളെ ഇറക്കിയ ശേഷം ജീവനക്കാര്‍ ബസ് ലോക്ക് ചെയ്തു പോവുകയും ചെയ്തു. ഖത്തറിലെ കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം.
Leave A Comment