പ്രധാനമന്ത്രി നരേന്ദ്രമോദിയും എലോൺ മസ്കും കൂടിക്കാഴ്ച നടത്തി
വാഷിംഗ്ടൺ ഡിസി: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്വിറ്റര്‍ ഉടമയും ടെസ്ല സിഇഒയുമായ എലോണ്‍ മസ്ക് കൂടിക്കാഴ്ച നടത്തി.
താന്‍ നരേന്ദ്ര മോദിയുടെ ആരാധകനാണെന്നും അദ്ദേഹത്തെ നേരില്‍ കാണാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മസ്ക് പ്രതികരിച്ചു.
കൂടാതെ, ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹവും അദ്ദേഹം വെളിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. താൻ ഉടൻതന്നെ ഇന്ത്യയിലെത്തുമെന്നും മസ്ക് വ്യക്തമാക്കി.
ട്വിറ്ററിന്റെ ഉടമയായ ശേഷം പ്രധാനമന്ത്രി മോദിയും മസ്കും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. 2015ൽ കാലിഫോർണിയയിലെ ടെസ്ല മോട്ടോഴ്സ് ഫാക്ടറി നരേന്ദ്ര മോദി സന്ദർശിച്ചിരുന്നു.
Leave A Comment