'യൂത്ത് കോൺഗ്രസ് വ്യാജരേഖ അതീവ ഗൗരവം, അന്വേഷിക്കുന്നു': മുഖ്യമന്ത്രി
കാസർകോട്: യൂത്ത് കോൺഗ്രസ് വ്യാജരേഖ അതീവ ഗൗരവമുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണത്. മുമ്പ് ഇങ്ങനെ നടന്നിട്ടുണ്ടോ, തെരെഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും എന്നതൊക്കെ അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിൻ്റെ വേദിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സ്വാഭാവികമായും ഇത്തരത്തിലുള്ള പങ്കാളിത്തം ഉണ്ടാകുമെന്ന് ലീഗ് നേതാവ് നവകേരളസദസിലെത്തിയ വിഷയത്തിൽ മുഖ്യമമന്ത്രി പ്രതികരിച്ചു. പങ്കെടുക്കാൻ പറ്റാത്ത എം എൽ എമാർ അനുഭവിക്കുന്ന മാനസിക അവസ്ഥ ആലോചിക്ക്.
വല്ലാത്ത മാനസിക സംഘർഷമാകും അവർ അനുഭവിക്കുന്നത്. ഇനിയും അവർ വരുന്ന കാര്യം ആലോചിക്കാവുന്നതാണ്. നേരിട്ട് പരാതി സ്വീകരിക്കുന്നത് സർക്കാരിന് വേണ്ടിയാണ്. ഞങ്ങൾ നേരിട്ട് വാങ്ങിയാലും പ്രോസസ്സ് ചെയ്യുന്നത് ഉദ്യാഗസ്ഥരാണ്.
Leave A Comment