കേരളം

ജാതിസംവരണം രാജ്യത്തിന്‍റെ അഖണ്ഡതക്ക് വെല്ലുവിളി, പിന്നില്‍വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന് എന്‍എസ്എസ്

ചങ്ങനാശ്ശേരി: ജാതി സംവരണത്തിനെതിരെ നായർ സർവീസ് സൊസൈറ്റി രംഗത്ത്.രാഷ്ട്രീയപാർട്ടികൾ സ്വീകരിച്ച പ്രീണന നയത്തിന്‍റെ  ഭാഗമാണ് ജാതി സംവരണത്തിനു വേണ്ടിയുള്ള മുറവിളിയെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.ജാതി സംവരണം രാജ്യത്തിന്‍റെ  അഖണ്ഡതയ്ക്ക് വെല്ലുവിളിയാണ്.ജാതി സംവരണത്തിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയമാണ്.

ജാതിമത വ്യത്യാസമില്ലാതെ സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം  നിൽക്കുന്നവരെ മുഖ്യധാരയിലെത്തിക്കാൻ രാഷ്ട്രീയപാർട്ടികൾക്ക് ഉത്തരവാദിത്തം ഉണ്ട്.ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും സമന്മാരായി കാണുന്ന സമത്വ സുന്ദരമായ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Leave A Comment