ആരോപണത്തിൽ നിന്ന് ഒളിച്ചോടില്ല, വിശദമായി പരിശോധിച്ച ശേഷം മറുപടി നൽകും; മാത്യു കുഴൽനാടൻ
തിരുവനന്തപുരം: സിഎംആർഎലിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പണം വാങ്ങി എന്ന ആരോപണത്തിൽ നിന്ന് ഒളിച്ചോടില്ലെന്ന് മാത്യു കുഴൽനാടൻ . വിശദമായി പരിശോധിച്ച ശേഷം മറുപടി നൽകാമെന്നും താൻ മാപ്പുപറയണോ എന്ന് ജനം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. ധനവകുപ്പ് തന്ന മറുപടി വ്യക്തമായി പരിശോധിക്കണം. അതിനു ശേഷം മാത്രം മാപ്പു പറയണമോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave A Comment