'ചാവേർ സമരത്തെ കോൺഗ്രസിലെ എല്ലാവരും അനുകൂലിക്കുന്നുണ്ടോ?',മുഹമ്മദ് റിയാസ്
മലപ്പുറം: നവ കേരള സദസിനെിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്ന രീതിക്കെതിരെ മന്ത്രി മുഹമ്മദ് റിയാസ്. കോൺഗ്രസിന്‍റെ ആത്മഹത്യാ മോഡൽ സമരം ജനാധിപത്യ രീതിയല്ലെന്ന് റിയാസ് പറഞ്ഞു.
ചില കോൺഗ്രസ് നേതാക്കൾ നിക്ഷിപ്ത താത്പര്യങ്ങളുടെ പേരിൽ നിഷ്കളങ്കരെ ചാവേർ ആക്കുകയാണ്. ചിലയിടത്ത് സമരം ചിലയിടത്ത് സമരം ഇല്ല എന്നാ നിലയിലാണ് കാര്യങ്ങൾ.
ഓരോരുത്തരുടെ മനോനില അനുസരിച്ചാണ് സമരം നടത്തുന്നത്. യുഡിഎഫിലെ മറ്റു കക്ഷികൾക്ക് കോൺഗ്രസിന്റെ ഈ നിലപാടിനോട് യോജിപ്പില്ല. കോൺഗ്രസിലെ എല്ലാവരും ചാവേർ സമരത്തെ അനുകൂലിക്കുന്നുണ്ടോ എന്നും മുഹമ്മദ് റിയാസ് ചോദിച്ചു.
Leave A Comment