എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ഈ വര്‍ഷത്തെ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എല്‍.എസ്.എസ്-ന് അകെ 99980 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 10372 കുട്ടികള്‍ സ്കോളര്‍ഷിപ്പിന് യോഗ്യതനേടി. വിജയശതമാനം 10.37. യു.എസ്.എസ്-ന് 81461 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 10511 കുട്ടികള്‍ യോഗ്യതനേടി. വിജയശതമാനം 12.9. 1616 പേര്‍ ഗിഫ്റ്റഡ് ചില്‍ഡ്രണ്‍ ആയി.പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഫലം ലഭ്യമാണ്. http://bpekerala.in/Iss_uss_2022 വഴി ഐഡിയും പാസ്വേഡും നല്‍കി ലോഗിന്‍ ചെയ്ത് ഫലം പരിശോധിക്കാം.
Leave A Comment