കേരളത്തെ അപമാനിച്ചു; അമിത് ഷാ മാപ്പ് പറയണമെന്ന് റിയാസ്
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെ ജനങ്ങളെ അപമാനിച്ചെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളം സുരക്ഷിതമല്ലെന്ന ആഭ്യന്തരമന്ത്രിയുടെ പരോക്ഷ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്താവന തിരുത്തി അമിത് ഷാ മാപ്പ് പറയണമെന്നും റിയാസ് ആവശ്യപ്പെട്ടു.
കര്‍ണാടകയിൽ നടന്ന പൊതുപരിപാടിയിലായിരുന്നു കേരളത്തെ കുറിച്ചുള്ള അമിത് ഷായുടെ പരാമര്‍ശം. നിങ്ങളുടെ തൊട്ടടുത്ത് കേരളമാണ്, കൂടുതൽ ഒന്നും ഞാൻ പറയേണ്ടല്ലോ എന്നാണ് പരിപാടിയിൽ അദ്ദേഹം പറഞ്ഞത്.
മതസൗഹാര്‍ദത്തിന്റെ കാര്യത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും വിഷയത്തില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Leave A Comment