സ്കൂൾ കുട്ടികളെ മറ്റു വാഹനങ്ങളില്‍ കൊണ്ടുപോകുന്നവർക്ക് ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികളുടെ യാത്രാ ആവശ്യാര്‍ത്ഥം എജ്യുക്കേഷണല്‍ ഇൻസ്റ്റിറ്റിയൂഷൻ ബസ് അല്ലാത്ത വാടക, ടാക്‌സി മറ്റു വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നുണ്ടെങ്കില്‍ 'ON SCHOOL DUTY' എന്ന ബോര്‍ഡ് സ്ഥാപിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി. അത്തരം വാഹനങ്ങളില്‍ മുൻപില്‍ മുകള്‍ വശത്തായും, പിറകിലും ‘ON SCHOOL DUTY’ എന്ന് വ്യക്തമായി എഴുതിയ ബോര്‍ഡ് നിർബന്ധമായും സ്ഥാപിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.വെള്ള പ്രതലത്തില്‍ നീല അക്ഷരത്തിലായിരിക്കണം ബോര്‍ഡ് വെയ്ക്കേണ്ടത്. ഇത്തരം ബോര്‍ഡ് പ്രദര്‍ശിപ്പിക്കാതെ ഓടുന്ന വാഹനങ്ങള്‍ക്കെതിരെ കേരള മോട്ടോര്‍ വാഹന ചട്ടം 153 D (i) പ്രകാരം നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Leave A Comment