കത്ത് വിവാദം അവസാനിപ്പിക്കാനൊരുങ്ങി സിപിഎം; ഡി.ആര്.അനില്‍ രാജിവച്ചേക്കും
തിരുവനന്തപുരം: കോര്‍പറേഷനിലെ കത്ത് വിവാദം അവസാനിപ്പിക്കാന്‍ നീക്കവുമായി സിപിഎം. ആരോപണവിധേയനായ കൗണ്‍സിലര്‍ ഡി.ആര്.അനില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് സ്ഥാനം രാജി വച്ചേക്കും.
പ്രതിപക്ഷത്തിന്റെ സമരം അവസാനിപ്പിക്കാനുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റാണ് രാജി സംബന്ധിച്ച തീരുമാനമെടുത്തത്. രാജിക്കായി സംസ്ഥാന നേതൃത്വത്തിന്റെ അനുമതി തേടി.
പ്രതിപക്ഷം സമരം അവസാനിപ്പിക്കാന്‍ തയാറായാല്‍ ഇന്ന് വൈകുന്നേരം തദ്ദേശമന്ത്രി എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തില്‍ വച്ച് രാജി പ്രഖ്യാപിച്ചേക്കും.
യോഗത്തില്‍ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ പാലോട് രവി, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് എന്നിവര്‍ പങ്കെടുക്കും.
കോര്‍പറേഷനിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവു കൂടിയാണ് കത്ത് വിവാദത്തിൽ ആരോപണവിധേയനായ ഡി.ആർ.അനിൽ.
Leave A Comment