കേരളം

ക്രി​സ്മ​സ്- പു​തു​വ​ത്സ​ര സ​മ​യ​ത്ത് സ​പ്ലൈ​കോ​യ്ക്ക് 93 കോ​ടിയു​ടെ വി​ൽ​പ്പ​ന

തി​രു​വ​ന​ന്ത​പു​രം: ഡി​സം​ബ​ർ 21 മു​ത​ൽ ജ​നു​വ​രി രണ്ട് വ​രെ സ​പ്ലൈ​കോ​യു​ടെ മു​ഴു​വ​ൻ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലെ​യും ഫെ​യ​റു​ക​ളി​ലെ​യും വി​ൽ​പ്പ​ന 92.83 കോ​ടി രൂ​പ. സ​പ്ലൈ​കോ​യു​ടെ അ​ഞ്ച് ജി​ല്ലാ ഫെ​യ​റു​ക​ളി​ൽ മാ​ത്ര​മാ​യി 73 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ വി​ല്പ​ന​യാ​ണ് ഉ​ണ്ടാ​യ​ത്.

18,50,229 റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ളാ​ണ് ഈ ​കാ​ല​യ​ള​വി​ൽ സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ​ത്. ആ​ല​പ്പു​ഴ, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണ് ജി​ല്ലാ ഫെ​യ​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്.

ക്രി​സ്മ​സ് സ​മ​യ​ത്ത് സ​പ്ലൈ​കോ​യു​ടെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളും​പീ​പ്പി​ൾ​സ് ബ​സാ​റു​ക​ളും ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളും ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ഫെ​യ​റു​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ വി​ല്പ​ന ന​ട​ന്ന​ത് 2022 ഡി​സം​ബ​ർ 31നാ​ണ്. 10.84 കോ​ടി രൂ​പ​യു​ടെ വി​ല്പ​ന അ​ന്നേ​ദി​വ​സം ന​ട​ന്നു.

Leave A Comment