സര്‍വകലാശാല ഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയയ്ക്കാന്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം
തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ ഒഴിവാക്കുന്ന സര്‍വകലാശാല ഭേദഗതി ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം. രാജ്ഭവന്‍ ലീഗല്‍ അഡ്വെെസറാണ് ഗവര്‍ണര്‍ക്ക് ഉപദേശം നല്‍കിയത്.
ഭരണഘടനാ പദവി വഹിക്കുന്നയാളെ സംബന്ധിച്ച ബില്ലില്‍ അയാള്‍ തന്നെ തീരുമാനമെടുത്താല്‍ അതില്‍ വ്യക്തി താത്പര്യം കടന്നുവരാന്‍ സാധ്യതയുണ്ടെന്ന് നിയമോപദേശത്തില്‍ പറയുന്നു.
എന്നാല്‍ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഭരണഘടന വിദഗ്ധരുമായി കൂടുതല്‍ ആലോചന നടത്തിയശേഷമായിരിക്കും സര്‍വകലാശാല ഭേദഗതി ബില്ലില്‍ ആരിഫ് മുഹമ്മദ് ഖാന്‍ തീരുമാനമെടുക്കാന്‍ സാധ്യത.
എന്നാല്‍ ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ബില്‍ രാഷ്ട്രപതിക്ക് അയച്ചാല്‍ അതിനെ നിയമപരമായി നേരിടാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ബില്‍ ഏതെങ്കിലും കേന്ദ്രനിയമത്തെ ഹനിക്കുന്നത് അല്ലാത്തതിനാല്‍ രാഷ്ട്രപതിക്ക് അയയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാരിന്റെ വാദം.
Leave A Comment