ബൈക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു
എറണാകുളം ജില്ലയിലെ പെരുമ്പാവൂർ കീഴില്ലത്ത് കാറും മോട്ടോര്‍ ബൈക്കും കൂട്ടിയിടിച്ച് കാറിന് തീ പിടിച്ചു.തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണപ്പിള്ളയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കുമായി കൂട്ടിയിടിച്ചതിന് പിന്നാലെ കാറിലെ ഓയില്‍ ചോര്‍ന്നതാണ് തീപടരാന്‍ കാരണം. ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു. ബൈക്ക് യാത്രികനെ നിസ്സാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേ സമയം, തലസ്ഥാനത്തും സമാനമായ രീതിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായി. തിരുവനന്തപുരം നഗരൂരിലുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു.
Leave A Comment