കേരളം

കോ​ഴി​ക്കോ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കു നേ​രെ വീ​ണ്ടും പ്ര​തി​ഷേ​ധം

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു നേ​രെ വീ​ണ്ടും പ്ര​തി​ഷേ​ധം. കോ​ഴി​ക്കോ​ട് സ​ർ​ക്കാ​ർ ഗ​സ്റ്റ്ഹൗ​സി​നു മു​ന്നി​ൽ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി ഗ​സ്റ്റ്ഹൗ​സി​ലു​ണ്ടാ​യി​രി​ക്കെ​യാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്. മു​ഖ്യ​മ​ന്ത്രി പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​നാ​യി​രു​ന്നു ശ്ര​മം.

യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ചു നീ​ക്കി. ഈ​സ്റ്റ് ഹി​ല്ലി​ൽ ര​ണ്ട് കെഎസ്‌യു ​പ്ര​വ​ർ​ത്ത​ക​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Leave A Comment