വിധി പ്രധാനമന്ത്രിക്കും ബാധകമാക്കണമെന്ന് എം.വി. ഗോവിന്ദൻ
കോഴിക്കോട്: ക്ഷേത്രങ്ങളുടെ ഭരണം കൈകാര്യം ചെയ്യുന്നതിൽനിന്ന് രാഷ്ട്രീയ പാർട്ടി നേതാക്കളെ വിലക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്നാൽ വിധി പ്രധാനമന്ത്രിക്കും ബാധകമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി നേതാക്കളല്ല ക്ഷേത്രങ്ങളുടെ ഭരണം കൈകാര്യം ചെയ്യേണ്ടത്. വിശ്വാസികൾ തന്നെയാണ് അത് കൈകാര്യം ചെയ്യേണ്ടത്. രാമക്ഷേത്ര നിർമാണത്തിന്റെ സുപ്രധാന ചുമതല വഹിക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രിയാണ്. അങ്ങനെ വരുമ്പോൾ ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ തീരുമാനം തന്നെ വേണ്ടിവരും. വിധി പ്രധാനമന്ത്രിക്കും ബാധകമാക്കണമെന്നും ഗോവിന്ദൻ പറഞ്ഞു.
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ശശിക്കെതിരായ ആരോപണങ്ങൾക്ക് പരോക്ഷമറുപടിയും അദ്ദേഹം നൽകി. പാർട്ടിയിൽ കളകളുണ്ടെങ്കിൽ പറിച്ചുകളയും. തെറ്റ് ചെയ്തവരെ ആരെയും സംരക്ഷിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
Leave A Comment