സൗജന്യ ഇന്റർനെറ്റ് കണക്ഷൻ വ്യാപകമാക്കാൻ കേരള വിഷൻ തീരുമാനം
തൃശൂർ : ഫ്രീ മോഡം,ഫ്രീ ഇൻസ്റ്റലേഷൻ പദ്ധതിയിലൂടെ കേരളമെങ്ങും സൗജന്യ ഇന്റർനെറ്റ് കണക്ഷൻ വ്യാപകമാക്കാൻ തൃശ്ശൂരിൽ ചേർന്ന കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സോണൽ കൺവെൻഷൻ തീരുമാനിച്ചു.
സി ഓ എ ജില്ലാ പ്രസിഡണ്ട് ടി ഡി സുഭാഷ് അധ്യക്ഷത വഹിച്ച കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രവീൺ മോഹൻ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി കെ വി രാജൻ, സംസ്ഥാന സെക്രട്ടറി പി ബി സുരേഷ്, കെസിസി എൽ എം ഡി പി പി സുരേഷ് കുമാർ, ജില്ലാ സെക്രട്ടറി പി ആന്റണി, കേരളവിഷൻ ചെയർമാൻ പി എം നാസർ, ജില്ലാ ട്രഷറർ ടി വി വിനോദ് കുമാർ, വി പി ബിജു എന്നിവർ സംസാരിച്ചു.
Leave A Comment