കുട്ടനാട്ടിലെ വിഭാഗീയതയില്‍ താക്കീതുമായി എം.വി. ഗോവിന്ദൻ
ആലപ്പുഴ: കുട്ടനാട് സിപിഎമ്മിലെ വിഭാഗീയതയില്‍ ശക്തമായ താക്കീതുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. തെറ്റായ പ്രവണത പാര്‍ട്ടിയിൽ വച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടനാട്ടിൽ സിപിഎം ജനകീയ പ്രതിരോധ ജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്നായി പ്രവര്‍ത്തിച്ചാല്‍ നിലനില്ക്കും, ഇല്ലെങ്കില്‍ ഉപ്പുകലം പോലെയാകും- സെക്രട്ടറി കുട്ടനാട്ടിലെ പാർട്ടിക്ക് മുന്നറിയിപ്പ് നൽകി.
കമ്യൂണിസ്റ്റ് പാർട്ടി തെറ്റായ ഒരു പ്രവണതയും വച്ചുപൊറുപ്പിക്കുന്ന പാർട്ടിയല്ല. അതിനെ വെല്ലുവിളിച്ചുകൊണ്ടു മുന്നോട്ടുപോകാൻ ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അതൊന്നും നടക്കാൻ പോകുന്നില്ല. ശരിയായ പ്രവർത്തനം നടന്നാൽ തഴച്ചുവളരും. അല്ലെങ്കിൽ ഉപ്പുകലം പോലെയാകും– അദ്ദേഹം പറഞ്ഞു. വിട്ടുപോയവരെ തിരികെ കൊണ്ടുവരും. മാറിനില്‍ക്കുന്നവരെ ഒപ്പം നിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave A Comment