കേരളം

കെ റെയിൽ സമരം കേരളത്തെ 50 വർഷം പിന്നോട്ടടിക്കുമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: കെ റെയിൽ വിരുദ്ധ സമരം കേരളത്തെ അമ്പത് വർഷം പിന്നോട്ടടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്തിനെയും എതിർക്കുന്ന ചില പരിസ്ഥിതി വാദികളും പ്രതിപക്ഷവുമാണ് വികസനത്തിനെതിരെ സമരം ചെയ്യുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തിന്‍റെ 50 വർഷത്തെ വളർച്ചയെ ബാധിക്കുന്ന സമരമാണ് നടന്നത്. പരിസ്ഥിതിക്ക് ഏറ്റവും അനുയോജ്യമായ പദ്ധതിയായിരുന്നു കെ റെയിൽ.

പദ്ധതിക്ക് വേണ്ടിയുള്ള പണം വായ്പയായി നല്‍കുന്നതിന് ജപ്പാൻ ബാങ്ക് തയാറായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം,  തിരുവനന്തപുരത്ത് മീറ്റ ദ പ്രസിൽ കണ്ണൂർ ആർച്ച് ബിഷപ്പിന്‍റെ ബിജെപി അനുകൂല പ്രസ്താവനയ്ക്കെതിരെയും സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്ത് വന്നു. ബിജെപിക്ക് പഴുതുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബിഷപ്പിന്‍റെ പ്രസ്താവന എല്ലാ ക്രൈസ്തവ വിഭാഗങ്ങളുടെയും നിലപാടല്ല.

Leave A Comment