പ്രണയക്കെണിയില്‍ പെണ്‍കുട്ടികളെ കുടുക്കുന്ന സംഭവങ്ങള്‍ കൂടുന്നു: മാര്‍ ജോസഫ് പാംപ്ലാനി
തലശേരി: പ്രണയക്കെണിയില്‍ പെണ്‍കുട്ടികളെ കുടുക്കുന്നത് വര്‍ധിക്കുന്നുവെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഈസ്റ്റർ ദിനത്തിൽ ദേവാലയങ്ങളിൽ വായിക്കാനുള്ള ഇടയലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.
പ്രണയക്കെണികളില്‍ കുടുക്കി നമ്മുടെ പെണ്‍മക്കള്‍ക്ക് ചതിക്കുഴികളൊരുക്കുന്ന സംഭവങ്ങള്‍ ആശങ്കാജനകമായി വര്‍ധിക്കുകയാണ്. ഇതിനെതിരേ കരുതല്‍ വേണമെന്നും ബിഷപ്പ് ഓർമിപ്പിക്കുന്നു.
പിതൃസ്വത്തില്‍ ആണ്‍-പെണ്‍ മക്കള്‍ക്ക് തുല്യാവകാശം നല്‍കണമെന്നും സ്ത്രീധന സമ്പ്രദായം അവസാനിപ്പിക്കണമെന്നും ഇടയലേഖനത്തിൽ പറയുന്നു. സ്ത്രീ തന്നെയാണ് ഏറ്റവും വലിയ ധനം എന്ന ചിന്ത ശക്തിപ്പെടണമെന്നും മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.
Leave A Comment