യുവം പരിപാടിയിലെ പ്രസംഗം: അനിൽ ആന്റണിക്ക് സോഷ്യൽമീഡിയയിൽ ട്രോൾ
കൊച്ചി: യുവം പരിപാടിയിൽ അനിൽ ആന്റണി നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായി. അനിൽ ആന്റണി പറഞ്ഞ കാര്യത്തിലെ അബദ്ധം കാരണമാണ് പ്രസംഗത്തിലെ ചില ഭാഗങ്ങൾ വൈറലായത്. 125 വർഷം കൊണ്ട് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനുള്ള കാഴ്ചപ്പാട് നരേന്ദ്ര മോദിക്കുണ്ട് എന്ന പരാമർശമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. സോഷ്യൽ മീഡിയ ഉപഭോക്താക്കൾ അനിൽ ആന്റണിയെ പരിഹസിച്ച് രംഗത്തെത്തി.
''നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ 140 കോടി ജനങ്ങളെ മുന്നോട്ട് കൊണ്ടുപോയി ഓരോ വ്യക്തിക്കും സാമൂഹികമായിട്ടും സാമ്പത്തികമായിട്ടും മുന്നേറാൻ അവസരങ്ങൾ കൊടുത്ത് ഇന്ത്യയെ അടുത്ത 125 വർഷത്തിൽ വികസിത രാജ്യമാക്കി, ലോകരാജ്യങ്ങളിൽ ഒരു വിശ്വഗുരുവാക്കി മാറ്റാനുള്ള കാഴ്ചപ്പാട് മോദിക്കുണ്ട്. സബ് കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്''- എന്നായിരുന്നു അനിൽ ആന്റണിയുടെ പ്രസംഗം. ഇതിലെ സബ്കാ പ്രയാസ് എന്നതും ട്രോളിന് കാരണമായി.
Leave A Comment