പ്രധാനമന്ത്രി കേരളത്തെ കുറിച്ച് കള്ളം പ്രചരിപ്പിക്കുന്നു : എം വി ഗോവിന്ദൻ
തിരുവനന്തപുരം: കേരളം വികസനത്തില്‍ പിന്നോട്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പ്രചരിപ്പിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. വസ്തുതാ വിരുദ്ധമായ പ്രസ്താവനകളാണ് അദ്ദേഹം നടത്തിയതെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
ആര്‍എസ്എസുകാരും ബിജെപിക്കാരും പ്രസംഗിക്കുന്നതുപോലെയാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. ഇത് നിര്‍ഭാഗ്യകരമായ കാര്യമാണ്. കള്ളം പ്രചരിപ്പിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി ആര്‍എസ്എസിനേയും ബിജെപിയേയും കടത്തിവെട്ടുമെന്നും ഗോവിന്ദൻ പറഞ്ഞു.
കേരളത്തെ എല്ലാ കാര്യത്തിലും കേന്ദ്രം അവഗണിക്കുകയാണ്. കേരളത്തിന് ഇതുവരെ എയിംസ് അനുവദിച്ചിട്ടില്ല. തറക്കല്ലിട്ട കോച്ച് ഫാക്ടറിയുടെ പ്രവര്‍ത്തനം നടന്നില്ലെന്നും ഗോവിന്ദന് കൂട്ടിച്ചേർത്തു.
Leave A Comment