കേരളം

കനത്ത മഴ; എറണാകുളത്ത് നിന്നുള്ള വിവിധ ട്രെയിനുകള്‍ തടസപ്പെട്ടു

എറണാകുളം: ജില്ലയിലെ കനത്ത മഴ സ്റ്റേഷനുകളിലെ സിഗ്നല്‍ പ്രവര്‍ത്തനത്തെ ബാധിച്ചെന്ന് റെയില്‍വേ അധികൃതര്‍. എറണാകുളം ജംഗ്ഷന്‍, ടൗണ്‍ സ്റ്റേഷനുകളിലെ സിഗ്നല്‍ പ്രവര്‍ത്തനത്തെയാണ് താത്ക്കാലികമായി ബാധിച്ചത്. വിവിധയിടങ്ങളില്‍ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറി. പരശുറാം എക്‌സ്പ്രസ് എറണാകുളം ടൗണ്‍ വഴി തിരിച്ചുവിട്ടു .

നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്പ്രസ് ടൗണ്‍ സ്റ്റേഷനില്‍ സര്‍വീസ് നിര്‍ത്തി. കൊല്ലം, എറണാകുളം മെമു എക്‌സ്പ്രസ് ഇന്ന് തൃപ്പൂണിത്തുറ വരെ മാത്രമേ സര്‍വീസ് നടത്തൂ. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസും വൈകിയോടുകയാണ്. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി ആലപ്പുഴ വഴി സര്‍വീസ് നടത്തുന്നുണ്ട്. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിട്ടു.

Leave A Comment