കേരളം

എറണാകുളം അതിരൂപതയെ വിഭജിക്കാൻ അനുവദിക്കില്ല - അൽമായ മുന്നേറ്റം

കൊച്ചി : എറണാകുളം അതിരൂപതയെ വിഭജിക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്ന് അൽമായ മുന്നേറ്റം എറണാകുളം അതിരൂപതാ സമിതി അറിയിച്ചു. അതിരൂപതയെ വെട്ടിമുറിച്ച് വമ്പൻ സാമ്പത്തിക തട്ടിപ്പിനാണ് കർദിനാളും കൂട്ടരും ശ്രമിക്കുന്നതെന്ന് അൽമായ മുന്നേറ്റം ആരോപിച്ചു.

അതിരൂപതയെ വെട്ടിമുറിച്ച് മേജർ ആർച്ച്‌ ബിഷപ്പിന് സ്ഥാനിക രൂപത ഉണ്ടാക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് അൽമായ മുന്നേറ്റം കൺവീനർ ജെമി അഗസ്റ്റിൻ, വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവർ പറഞ്ഞു.

എറണാകുളം അതിരൂപതയുടെ ഒരു തരി മണ്ണു പോലും കൊണ്ടുപോകാൻ ആരേയും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് എറണാകുളം അതിരൂപതയിലെ മുഴുവൻ ഇടവകയിലെയും പ്രതിനിധികൾ വരുന്ന ഞായറാഴ്ച കലൂർ റിന്യൂവൽ സെന്ററിൽ യോഗം ചേർന്ന് സമര പ്രഖ്യാപനം നടത്തും.

Leave A Comment