കേരളം

കരുവന്നൂർ തട്ടിപ്പ്: പലിശക്കാരനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്

ഇരിങ്ങാലക്കുട : കരുവന്നൂർ സഹകരണബാങ്കിൽനിന്ന് 33.22 കോടി തട്ടിയ കിരണിന്റെ കൂട്ടാളിയായ വെളപ്പായയിലെ കൊള്ളപ്പലിശക്കാരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഇയാളുമായി വലിയ തോതിൽ പണമിടപാട് നടത്തിയിരുന്നതായി കിരൺ െമാഴി നൽകിയിരുന്നു. തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. ഇരുവരും തമ്മിൽ പണമിടപാട് നടന്നിരുന്നതായും കണ്ടെത്തിയിരുന്നു.

കിരൺ ബാങ്കിൽ വലിയ വായ്പകൾക്ക് ഇൗടായി നൽകിയ ഭൂമിയുടേയും വീടുകളുേടയും രേഖകൾ വെളപ്പായയിലെ ഇയാളിൽനിന്ന് കിട്ടിയതാണെന്ന് മൊഴി ലഭിച്ചിരുന്നു. കോടികളുടെ ഇടപാട് നടന്നിരുന്നതായും കിരൺ സമ്മതിച്ചിരുന്നു.

വെളപ്പായയിലെ പലിശക്കാരന്റെ പെട്ടെന്നുള്ള വളർച്ചയും ഉന്നതരുമായുള്ള ബന്ധവും ഇ.ഡി.യുടെ നിരീക്ഷണത്തിലാണ്. വിവിധ മതനേതാക്കളുടേയും രാഷ്ട്രീയ നേതാക്കളുടേയും പണം നോട്ട് അസാധുവാക്കൽ കാലത്ത് ഇൗ പലിശക്കാരൻ മാറ്റിയെടുത്തതായി ആരോപണമുണ്ട്. വിവിധ ബാങ്കുകളിലാണ് പണം മാറ്റിയെടുത്തതെന്നാണ് ആരോപണം.

Leave A Comment