മോന്സന് തട്ടിപ്പ് കേസ്: ക്രൈംബ്രാഞ്ചിന് പിന്നാലെ ഇഡിയും കെ.സുധാകരനിലേക്ക്
കൊച്ചി: മോന്സന് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചിന് പിന്നാലെ ഇഡിയും കെ.സുധാകരനെതിരേ അന്വേഷണം തുടങ്ങി. പുരാവസ്തു തട്ടിപ്പില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പ്രാഥമികമായി അന്വേഷിക്കുന്നത്.
മോന്‍സന്റെ മുന്‍ ജീവനക്കാരുടെ രഹസ്യമൊഴി ഇഡി രേഖപ്പെടുത്തി. മോന്‍സന്റെ മുന്‍ ജീവനക്കാരായ ജോഷി, ജയിസണ്‍, അജിത്ത് എന്നിവരുടെ രഹസ്യമൊഴിയാണ് ഇഡി രേഖപ്പെടുത്തിയത്.
വ്യാജ പുരാവസ്തുക്കൾ ഉപയോഗിച്ച് മോൻസൻ മാവുങ്കൽ 10 കോടിരൂപയുടെ തട്ടിപ്പുനടത്തിയെന്ന കേസിൽ കെ. സുധാകരനെ ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയിരുന്നു. നേരത്തെ, ബുധനാഴ്ച ഹാജരാകാൻ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.
എന്നാൽ ഈ മാസം 23 വരെ ക്രൈംബ്രാഞ്ചിന് മുന്‍പാകെ ഹാജരാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പറഞ്ഞു. പാര്‍ട്ടി പരിപാടികള്‍ നടന്നുകൊണ്ടിരിക്കുന്നതാണ് കാരണമായി പറഞ്ഞിട്ടുള്ളത്.
Leave A Comment