കേരളം

സു​ധാ​ക​ര​നും സ​തീ​ശ​നും ഡ​ല്‍​ഹി​ക്ക്; കേ​സി​ന്‍റെ സാ​ഹ​ച​ര്യം ഹൈ​ക്ക​മാ​ന്‍​ഡി​നെ അ​റി​യി​ക്കും

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും തി​ങ്ക​ളാ​ഴ്ച ഡ​ല്‍​ഹി​ക്ക് പോ​കും. സു​ധാ​ക​ര​നെ​തി​രാ​യ കേ​സി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ ഹൈ​ക്ക​മാ​ന്‍​ഡി​നെ അ​റി​യി​ക്കും.

കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​വും ഹൈ​ക്ക​മാ​ന്‍​ഡി​നെ ധ​രി​പ്പി​ക്കും. ഡ​ല്‍​ഹി​യി​ലെ​ത്തു​ന്ന സു​ധാ​ക​ര​നും സ​തീ​ശ​നും ആ​ദ്യം രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാര്‍​ഗെ നാ​ളെ ഡ​ല്‍​ഹി​യി​ല്‍ എ​ത്തു​മെ​ന്നാ​ണ് വി​വ​രം. അ​ദ്ദേ​ഹ​ത്തെ​യും ഇ​രു​വ​രും നേ​രി​ല്‍ കാ​ണും.

സം​ഘ​ട​നാ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കാ​ന്‍ നേ​ര​ത്തെ തീ​രു​മാ​നി​ച്ച യാ​ത്ര തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. സു​ധാ​ക​ര​നെ​തി​രേ​യു​ള്ള കേ​സ് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്ന് കാ​ട്ടി കോ​ണ്‍​ഗ്ര​സ് പോ​രാ​ട്ടം ശ​ക്ത​മാ​ക്കു​മ്പോ​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

Leave A Comment