കേരളം

വ്യാ​ജ​രേ​ഖ കേ​സ്; വി​ദ്യ ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കി​ല്ല

കാ​സ​ര്‍​ഗോ​ഡ്: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്ന കേ​സി​ല്‍ കെ.​വി​ദ്യ ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കി​ല്ല. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത മൂ​ലം സ്‌​റ്റേ​ഷ​നി​ല്‍ എ​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്ന് വി​ദ്യ ഇ-​മെ​യി​ല്‍ മു​ഖേ​ന അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​മെ​ന്നും വി​ദ്യ അ​റി​യി​ച്ചു. ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ശ​നി​യാ​ഴ്ച​യാ​ണ് നി​ലേ​ശ്വ​രം പോ​ലീ​സ് വി​ദ്യ​യ്ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

ക​രി​ന്ത​ളം കോ​ള​ജി​ലെ പ്രി​ന്‍​സി​പ്പ​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് നി​ലേ​ശ്വ​രം പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. വ്യാ​ജ​രേ​ഖ സ​മ​ര്‍​പ്പി​ച്ചു​കൊ​ണ്ട് ഒ​രു വ​ര്‍​ഷ​ത്തോ​ളം കോ​ള​ജി​ൽ അ​ധ്യാ​പി​ക​യാ​യി ജോ​ലി ചെ​യ്‌​തെ​ന്നാ​ണ് കേ​സ്.

അ​ഗ​ളി പോ​ലീ​സ് എ​ടു​ത്ത കേ​സിൽ വിദ്യയ്ക്ക് ശനിയാഴ്ച മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചിരുന്നു.

Leave A Comment