സുധാകരന്റെ കസേര തെറിക്കില്ലെന്ന സൂചന നൽകി ഹൈക്കമാൻഡ്
ന്യൂഡൽഹി: കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ പദവിയിൽ നിന്ന് നീക്കുമെന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് ഹൈക്കമാൻഡ്.
മോൻസൻ മാവുങ്കൽ പ്രതിയായ സാമ്പത്തികത്തട്ടിപ്പ് കേസിൽ സുധാകരൻ അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം ഹൈക്കമാൻഡ് ആലോചിക്കുന്നുണ്ടെന്നത് തെറ്റായ വിവരമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ. സുധാകരൻ എന്നിവരുമായി ഡൽഹിയിൽ വച്ച് നടത്തിയ ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളെ കണ്ട വേളയിലാണ് അൻവർ ഇക്കാര്യം വ്യക്തമാക്കിയത്.
Leave A Comment