കെഎസ്ആർടിസി ജീവനക്കാർ 'അരത്തുണിസമരം' നടത്തി
തിരുവനന്തപുരം: ജൂണ്‍ മാസത്തെ ശന്പളം മുഴുവനായി നൽകാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിലെ ഐഎൻടിയുസി യൂണിയനായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫ്രണ്ട്(ടിഡിഎഫ്) സിഎംഡി ഓഫീസിന് മുമ്പിൽ "അരത്തുണി സമരം' നടത്തി.തൊഴിലാളികൾ അരത്തോർത്ത് ഉടുത്ത് കൊണ്ട് തന്പാനൂരിൽ നിന്നും മാർച്ച് ചെയ്താണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിന്റെ വസതിയിലേക്ക് കഴിഞ്ഞ് ദിവസം നടത്തിയ മാർച്ചിന് പിന്നാലെയാണ് ടിഡിഎഫിന്റെ പുതിയ സമരം.
Leave A Comment