കെഎസ്ആർടിസിയെ സർക്കാർ തകർത്തു തരിപ്പണമാക്കിയെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: കെഎസ്ആർടിസിയെ സർക്കാർ തകർത്തു തരിപ്പണമാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോർപറേഷനെ പൂട്ടിക്കുക എന്നതാണ് സർക്കാർ നിലപാടെന്നും സതീശൻ ആരോപിച്ചു.കെഎസ്ആർടിസിയോട് സർക്കാരിന് കടുത്ത അവഗണനയാണുള്ളത്. ഈ സംവിധാനത്തെ തകർത്ത് തരിപ്പണമാക്കി. മനപൂർവം ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ഇതിനിടെയാണ് സിൽവർലൈനുമായി സർക്കാർ മുന്നോട്ടുപോകുന്നത്.
ബദൽ പദ്ധതിയെ പറ്റി സർക്കാർ എന്തുപറയുന്നെന്ന് അറിയാൻ താൽപര്യമുണ്ട്. അതറിഞ്ഞിട്ട് തങ്ങൾ നിലപാട് പറയാമെന്നും സതീശന് കൂട്ടിച്ചേർത്തു.
Leave A Comment