കേരളം

കെപിസിസിയുടെ ഉമ്മൻ‌ചാണ്ടി അനുസ്മരണം നാളെ; മുഖ്യമന്ത്രി പങ്കെടുക്കും

തിരുവനന്തപുരം: കെപിസിസിയുടെ ഉമ്മൻ‌ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. നാളെ തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് അധ്യക്ഷനാകുക. നാളെ വൈകിട്ട് നാല് മണിത്ത് അയ്യങ്കാളി ഹാളിലാണ് ഉമ്മൻ‌ചാണ്ടി അനുസ്മരണ ചടങ്ങ് നടക്കുക. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍, സിനിമ-സാംസ്കാരിക മേഖലയിലുള്ള പ്രശസ്തര്‍, മത മേലധ്യക്ഷന്മാര്‍ എന്നിവരെ പങ്കെടുപ്പിച്ച് വിപുലമായ അനുസ്മരണ പരിപാടിയാണ് കെപിസിസി നാളെ ഒരുക്കുന്നത്.

Leave A Comment