ഇളംകള്ള് വേണ്ട രീതിയില്‍ കൊടുത്താല്‍ പോഷക സമൃദ്ധം: മുഖ്യമന്ത്രി
കണ്ണൂര്‍: ഇളംകള്ള് വേണ്ട രീതിയില്‍ കൊടുത്താല്‍ പോഷക സമൃദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അപ്പോള്‍ അതിന് മറ്റ് ചില ന്യായങ്ങള്‍ ഉയര്‍ന്നുവരും. അത്തരം കാര്യങ്ങള്‍ പിന്നെ ആലോചിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മദ്യനയത്തില്‍ എല്ലാ കാര്യങ്ങളും പറയേണ്ട കാര്യമില്ല. നയം നടപ്പിലാക്കുമ്പോള്‍ എന്തെല്ലാം നടപടികള്‍ വേണമെന്ന് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓരോ നാട്ടിലും ആ നാടിന്റേതായ സ്വന്തം മദ്യങ്ങളുണ്ട്. കള്ള് നമ്മുടെ നാടിന്റെ സ്വന്തം മദ്യമാണ്. ഇതിന്റെ സാധ്യത എങ്ങനെ ഉപയോഗിക്കാമെന്ന് ആലോചിക്കണം.
വികസനത്തിന്റെ സ്വാദ് എല്ലാവരിലും എത്തണം. അതാണ് ഹാപ്പിനെസ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Leave A Comment