കേരളം

സം​സ്ഥാ​ന​ത്ത് സ​പ്ലൈ​ക്കോ വ​ഴി അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്നുണ്ട് ; ഭ​ക്ഷ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വി​ല​ക്ക​യ​റ്റം കു​റ​വെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ര്‍.​അ​നി​ല്‍. പൊ​തു വി​പ​ണി​യി​ല്‍ സ​ര്‍​ക്കാ​ര്‍ മി​ക​ച്ച രീ​തി​യി​ല്‍ ഇ​ട​പെ​ടു​ന്നു​ണ്ടെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

രാ​ജ്യ​മെ​ങ്ങു​മു​ണ്ടാ​യ വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ പ്ര​തി​ഫ​ല​നം സ്വാ​ഭാ​വി​ക​മാ​യും കേ​ര​ള​ത്തി​ലും ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ സം​സ്ഥാ​ന​ത്ത് വി​ല​ക്ക​യ​റ്റം കു​റ​വാ​ണ്. ഇ​ന്ത്യ​യി​ല്‍ മ​റ്റൊ​രി​ട​ത്തും ഇ​തു​പോ​ലെ വി​പ​ണി ഇ​ട​പെ​ട​ല്‍ ന​ട​ക്കു​ന്നി​ല്ല.

സ​പ്ലൈ​ക്കോ ഔ​ട്ട്‌​ലെ​റ്റി വ​ഴി വി​പ​ണി വി​ല​യേ​ക്കാ​ള്‍ കു​റ​ഞ്ഞ വി​ല​യി​ല്‍ 13 അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്നു​ണ്ട്. സ​പ്ലൈ​ക്കോ വ​ഴി​യു​ള്ള വി​പ​ണി ഇ​ട​പെ​ട​ലി​ന് മാ​ത്രം സ​ര്‍​ക്കാ​രി​ന് പ്ര​തി​വ​ര്‍​ഷം 315 കോ​ടി രൂ​പ​യു​ടെ ചെ​ല​വ് വ​രു​ന്നു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave A Comment