സംസ്ഥാനത്ത് മണിക്കൂറുകൾക്കിടെ നിരവധി അപകടങ്ങൾ; രണ്ട് മരണം, 9 പേർക്ക് പരിക്ക്
കൊച്ചി: സംസ്ഥാനത്ത് മൂന്നിടങ്ങളിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. എറണാകുളം പറവൂരിൽ കെ.എസ്.ആർ.ടി.സി ബസും മിനിലോറിയും കൂട്ടിയിടിച്ചാണ് ആറ് പേർക്ക് പരിക്കേറ്റത്. എന്നാൽ ആരുടേയും പരിക്ക് സാരമുള്ളതല്ല. എറണാകുളത്തു നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി സി ബസും തൃശൂർ ഭാഗത്തു നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു മിനിലോറിയും തമ്മിലാണ് വള്ളു വള്ളിയിൽ കൂട്ടിയിടിച്ചത്.ചാലക്കുടി പോട്ടയിൽ ലോറിയും ടോറസും ഇടിച്ച് അപകടമുണ്ടായി. നെല്ലുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഒരാൾക്ക് പരിക്കേറ്റു. റോഡിൽ നെല്ല് ചാക്കുകൾ പൊട്ടി വീണു. കണ്ണൂർ തളാപ്പ് എ കെ ജി ആശുപത്രിയ്ക്ക് സമീപം മിനി ലോറിയും ബൈക്ക് കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കാസർകോട് സ്വദേശികളായ മനാഫും ലത്തീഫുമാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു അപകടം.
കണ്ണൂരിൽ നിന്ന് പുതിയ തെരുവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും മംഗളൂരുവിൽ നിന്ന് ആയിക്കരയിലേക്ക് വന്ന മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കയ്പമംഗലത്ത് നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുതി പോസ്റ്റും മതിലും ഇടിച്ചു തകർത്തു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർ ആല സ്വദേശി കൊട്ടുങ്ങൽ വീട്ടിൽ റൻസിൽ (20), ആശുപത്രിയിലെ നഴ്സ് വടക്കാഞ്ചേരി സ്വദേശി ശ്രീകൃഷ്ണ നിവാസിൽ അനീഷ് (24) എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയ പാത 66 കയ്പമംഗലം അറവുശാലയിലാണ് അപകടം. കയ്പമംഗലം ഗാർഡിയൻ ആശുപത്രിയുടെ ആംബുലൻസാണ് അപകടത്തിൽപെട്ടത്. ആംബുലൻസിൽ രോഗികൾ ഇല്ലായിരുന്നു. മൂന്നുപീടിക ഭാഗത്തേക്ക് പോയിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റും ഗ്ലോറി പാലസ് ഓഡിറ്റോറിയത്തിൻ്റെ മതിലും ഇടിച്ചു തകർക്കുകയായിരുന്നു.
Leave A Comment