കരുതലോടെ ചെലവഴിക്കണം; സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിസഭായോഗത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. പണം ലഭിക്കാത്തതിനാല്‍ വകുപ്പുകളുടെ പ്രവര്‍ത്തനം നടക്കുന്നില്ലെന്ന മന്ത്രിമാരുടെ പരാതിക്ക് മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സംസ്ഥാനത്ത് സാമ്പത്തിക പ്രശ്നമുണ്ടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആവര്‍ത്തിച്ചു. കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് അദ്ദേഹം കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വിരലുകള്‍ പോലും കെട്ടിയിട്ടിരിക്കുകയാണ്. കേന്ദ്രത്തിന്റെ അവഗണന ജനത്തെ അറിയിക്കാന്‍ മാധ്യമങ്ങള്‍ ഇടപെടണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
Leave A Comment