കേരളം

ചാ​ണ്ടി ഉ​മ്മ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ തി​ങ്ക​ളാ​ഴ്ച്ച

തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ചാ​ണ്ടി ഉ​മ്മ​ൻ നി​യ​മ​സ​ഭാ സ​മ്മേ​ള​നം പു​ന​രാ​രം​ഭി​ക്കു​ന്ന തി​ങ്ക​ളാ​ഴ്ച എം​എ​ൽ​എ​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ശൂ​ന്യ​വേ​ള​യു​ടെ തു​ട​ക്ക​മാ​യ രാ​വി​ലെ 10നു ​ചാ​ണ്ടി ഉ​മ്മ​ൻ സ​ത്യ​പ്ര​തി​ജ​ഞ ചെ​യ്യും.

പു​തു​പ്പ​ള്ളി​യി​ൽ 37,719 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ചാ​ണ് ചാ​ണ്ടി ഉ​മ്മ​ൻ നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത്. പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ർ​ന്നു മാ​റ്റി​വ​ച്ച നി​യ​മ​സ​ഭാ സ​മ്മേ​ള​നം 11നു ​പു​ന​രാ​രം​ഭി​ക്കും. 14വ​രെ​യാ​ണു നി​യ​മ​സ​ഭ ചേ​രു​ക.

ചാ​ണ്ടി ഉ​മ്മ​ൻ കോ​ൺ​ഗ്ര​സി​ന്‍റെ സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും മി​ക​ച്ച ജ​യ​മാ​ണ് നേ​ടി​യ​ത്. 183 ബൂ​ത്തു​ക​ളി​ൽ 182 ഇ​ട​ത്തും ചാ​ണ്ടി ഉ​മ്മ​ൻ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജെ​യ്ക് സി. ​തോ​മ​സി​നെ മ​റി​ക​ട​ന്നു. ചാ​ണ്ടി ഉ​മ്മ​ൻ 80,144 വോ​ട്ടും ജെ​യ്ക് സി.​തോ​മ​സ് 42,425 വോ​ട്ടും നേ​ടി. 11,694 വോ​ട്ടു​ക​ൾ 2021-ൽ ​നേ​ടി​യ ബി​ജെ​പി ഇ​ത്ത​വ​ണ വെ​റും 5,564 വോ​ട്ടു​ക​ളി​ലേ​ക്ക് ചു​രു​ങ്ങി.

ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ ലൂ​ക്ക് തോ​മ​സ് വെ​റും 637 വോ​ട്ടു​ക​ളു​മാ​യി പ​രി​ഹാ​സ്യ​നാ​യി. അ​രി​ക്കൊ​മ്പ​ന് വേ​ണ്ടി മ​ത്സ​രി​ച്ച പി.​കെ. ദേ​വ​ദാ​സ് 59 വോ​ട്ടു​ക​ളാ​ണ് നേ​ടി​യ​ത്.

Leave A Comment