കേരളം

നവ കേരള സദസ്; പരിപാടിയിൽ അധ്യാപകര്‍ പങ്കെടുക്കണം, വിവാദമായതോടെ വിശദീകരണം

പാലക്കാട്: മുഖ്യമന്ത്രിയുടെ നവ കേരള സദസിനോടനുബന്ധിച്ചുള്ള പരിപാടിയിൽ അധ്യാപകര്‍ പങ്കെടുക്കണമെന്ന് നിര്‍ദേശം. നല്ലേപ്പിള്ളി പഞ്ചായത്ത് സെക്രട്ടറിയുടേതാണ് ഉത്തരവ്. 

ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന കലാസദസിലും വിളംബര ജാഥയിലും പഞ്ചായത്തിലെ സ്‌കൂളുകളിലെ മുഴുവന്‍ അധ്യാപകരും പങ്കെടുക്കാനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. അതേസമയം, സംഭവം വിവാദമായതോടെ വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് നിര്‍ദേശമെന്നാണ് അധികൃതരുടെ വിശദീകരണം. നവകേരള സദസിൽ മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിക്കാൻ വിദ്യാർത്ഥികളെയുൾപ്പെടെ റോഡിലിറക്കിയത് വിവാദമായിരുന്നു.

Leave A Comment