കേരളം

യൂത്ത് കോൺഗ്രസ് നേതാവിനെ വള‍ഞ്ഞിട്ട് തല്ലി പൊലീസ്; ആലപ്പുഴയിൽ സംഘ‍ര്‍ഷം

ആലപ്പുഴ: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് ആലപ്പുഴയിൽ നടത്തിയ മാര്‍ച്ചിൽ സംഘ‍ര്‍ഷം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് തല്ലി. ബാരിക്കേഡ് മറികടന്ന് ഒറ്റയ്ക്ക് മുന്നോട്ട് പോയ പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് മ‍ര്‍ദ്ദിക്കുകയായിരുന്നു. 

നിലത്ത് വീണ പ്രവീണിനെ അവിടെയിട്ടും പൊലീസ് ലാത്തികൊണ്ടടിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ പ്രവീണിനെ ആശുപത്രിയിലേക്ക് മാറ്റി. കലക്ട്രേറ്റിലേക്ക് നടത്തിയ മാ‍ര്‍ച്ചാണ് സംഘ‍ഷത്തിൽ കലാശിച്ചത്. കല്ലേറുണ്ടായതോടെ പൊലീസ് ലാത്തി വീശി. ജലപീരങ്കിയും പ്രയോഗിച്ചു. പുരുഷ പൊലീസ് തലക്കടിച്ചെന്ന് വനിതാ പ്രവ‍ര്‍ത്തകര്‍ ആരോപിച്ചു. സംഘ‍ര്‍ഷത്തിൽ വനിതാ പ്രവ‍ർത്തക‍ർക്കും പരിക്കേറ്റു.

Leave A Comment