കേരളം

'പ്രശ്‌നങ്ങള്‍ പരിഹരിച്ചു'; ഇനി ധൈര്യമായി ബില്ലടയ്ക്കാമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി ബില്ലടയ്ക്കുന്ന ചില സംവിധാനങ്ങളില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നം പരിഹരിച്ചതായി കെഎസ്ഇബി. ഇന്ന് രാവിലെയാണ് കെഎസ്ഇബി ഇക്കാര്യം അറിയിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ബില്‍ അടക്കുന്ന സേവനങ്ങളില്‍ ചിലത് തടസപ്പെട്ടത്. കെഎസ്ഇബി ബില്ല് അടയ്ക്കാനുള്ള ഗൂഗിള്‍ പേ, ആമസോണ്‍ പേ, പേ ടിഎം, അക്ഷയ, ഫ്രണ്ട്‌സ് സംവിധാനങ്ങളിലാണ് തടസം നേരിട്ടത്. എന്നാല്‍ കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പണം അടയ്ക്കാന്‍ സാധിക്കുമായിരുന്നു. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കെഎസ്ഇബി ഇന്നലെ അറിയിച്ചിരുന്നു.

Leave A Comment