വീണ വിജയൻ മിടുക്കിയായ സ്ത്രീ: സജി ചെറിയാൻ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ മിടുക്കിയായ സ്ത്രീയെന്ന് മന്ത്രി സജി ചെറിയാൻ വീണയുടെ കമ്പനിയായ എക്സാലോജിക് സേവനം നൽകിയിട്ടുണ്ടെങ്കിൽ പണം കൊടുത്തു കാണും. അതിൽ അന്വേഷണത്തിൻ്റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
എക്സസാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയപ്രേരിതമാണ്. വിഷയത്തിൽ കെഎസ്ഐഡിസിക്ക് നിയമപരമായി മുന്നോട്ട് നീങ്ങാൻ അവകാശമുണ്ട്.
മുഖ്യമന്ത്രിയെ ഏറെ നാളുകളായി വേട്ടയാടുകയാണെന്നും മന്ത്രി പറഞ്ഞു. വീണ വിവാഹം കഴിച്ച് റിയാസുമായി നല്ലൊരു കുടുംബം ജീവിതം നയിക്കുന്നു. വീണ മിടുക്കിയാണ്.
പിണറായിയുടെ മകൾ പഠിക്കാതെ തെണ്ടി നടക്കണമെന്നാണോ പറയുന്നതെന്നും മന്ത്രി ചോദിച്ചു.
Leave A Comment