കേരളം

“സമയം പത്തായി'; കരുവന്നൂർ വിഷയത്തിൽ ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി

കോഴിക്കോട്: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം അക്കൗണ്ട് വിവരങ്ങൾ മറച്ചുവെച്ചെന്ന എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് ആരോപണത്തിൽ പ്ര തികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. സിഎഎയും, കേജരിവാളും, ഇന്ത്യ മുന്നണി റാലിയും അടക്കമുള്ള വിഷയങ്ങളിൽ കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ സംസാരിച്ച അദ്ദേഹം കരുവന്നൂർ ചോദ്യങ്ങൾക്ക് മുന്നിൽ പ്രതികരിക്കാൻ തയാറായില്ല.

വാർത്താസമ്മേളന സമയം 10 വരെയാണ്. ഇപ്പോൾ എല്ലാവരുടെയും വാച്ചിൽ ആ സമയമായെന്നും പറഞ്ഞ അദ്ദേഹം മടങ്ങുകയായിരുന്നു. ബാക്കി കാര്യങ്ങൾ പിന്നീട് വ്യക്തമാക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നേരത്തെ, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം അക്കൗണ്ട് വിവരങ്ങൾ മറച്ചുവെച്ചെന്ന് ഇഡി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. കണ്ടെത്തിയ അഞ്ച് രഹസ്യ അക്കൗണ്ടുകളുടെ വിവരം ഇഡി ആർബിഐ യെയും ധനകാര്യ മന്ത്രാലയത്തെയും അറിയിച്ചിരുന്നു.

Leave A Comment