കേരളം

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

തിരുവനന്തപുരം: സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈയിലേക്ക് യാത്ര തിരിച്ചു. ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് മുഖ്യമന്ത്രിയും കുടുംബാഗങ്ങളും ദുബൈയിലേക്ക് പോയത്. മകനെ കാണാനാണ്‌ യാത്ര എന്നാണ് പുറത്ത് വരുന്ന വിവരം. ഇന്നലെയാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് കേന്ദ്രാനുമതി കിട്ടിയത്. ഔദ്യോഗിക യാത്ര അല്ലാത്തതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല. എന്നാണ് മടക്കം എന്നതും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടില്ല.

ലോക്സഭ തെരഞ്ഞെടുപ്പ് സമയമായതിനാൽ ഓദ്യോഗിക വിദേശയാത്രകൾക്ക് പരിമിതിയുണ്ട്. സാധാരണ മുഖ്യമന്ത്രിയുടെ വിദേശയാത്രകൾക്ക് മുൻപായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പുണ്ടാകാറുണ്ട്. ഇത്തവണ ഒരു അറിയിപ്പും ഉണ്ടായില്ല. സ്വകാര്യ സന്ദർശനമായതിനാലാണ് അറിയിപ്പ് ഉണ്ടാവാതിരുന്നത് എന്നാണ് വിവരം. കുറച്ച് ദിവസത്തേക്ക് ഓഫീസിലുണ്ടാകില്ലെന്ന വിവരമാണ് സ്റ്റാഫ് അംഗങ്ങളെയും മന്ത്രിമാരെയും മുഖ്യമന്ത്രി അറിയിച്ചത്.

Leave A Comment